ഓസ്ട്രേലിയയെ 140 റൺസിന് എറിഞ്ഞിട്ട് പാക്കിസ്ഥാന്‍

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ഏകദിനത്തിൽ പാക്കിസ്ഥാന്റെ മികച്ച ബൗളിംഗ് പ്രകടനം. 31.5 ഓവറിൽ ഓസ്ട്രേലിയ 140 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 30 റൺസ് നേടിയ ഷോൺ അബോട്ട് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

Pakistanbowl

മാത്യു ഷോര്‍ട്ട് 22 റൺസുമായി രണ്ടാമത്തെ ടോപ് സ്കോറര്‍ ആയി. ഷഹീന്‍ അഫ്രീദി, നസീം ഷാ എന്നിവരും മൂന്ന് വീതം വിക്കറ്റ് നേടി പാക്കിസ്ഥാന്‍ ബൗളിംഗിൽ തിളങ്ങിയപ്പോള്‍ ഹാരിസ് റൗഫ് 2 വിക്കറ്റും നേടി.