2023-25 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) സൈക്കിൾ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയായി പാകിസ്ഥാൻ ഫിനിഷ് ചെയ്തും. ഇത് ടീമിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന ഫിനിഷ് ആണ്. മുൾട്ടാനിൽ നടന്ന രണ്ടാം ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനോട് 120 റൺസിന് പരാജയപ്പെട്ടതിനെ തുടർന്നാണ് പാകിസ്താൻ അവസാന സ്ഥാനത്ത് ആയത്.
ഈ സൈക്കിളിൽ 14 ടെസ്റ്റുകളിൽ അഞ്ചെണ്ണത്തിൽ മാത്രം വിജയിച്ച പാകിസ്ഥാൻ 27.98 പോയിന്റ് ശതമാനത്തോടെയാണ് ഫിനിഷ് ചെയ്തത്. നേരത്തെ ഇംഗ്ലണ്ടിനെതിരെ പരമ്പര ജയിച്ചെങ്കിലും പാകിസ്ഥാന്റെ സ്ഥിരതയില്ലാത്ത പ്രകടനം അവർക്ക് തന്നെ തിരിച്ചടിയായി.
രണ്ടാം ടെസ്റ്റിൽ, 254 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ പാകിസ്ഥാൻ 133 റൺസിന് പുറത്തായി. രണ്ട് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന സമനിലയിൽ അവസാനിച്ചു. ഉദ്ഘാടന WTC പതിപ്പിൽ അഞ്ചാം സ്ഥാനത്തും 2021-23 സൈക്കിളിൽ ഏഴാം സ്ഥാനത്തുമുണ്ടായിരുന്ന അവർ ഇപ്പോൾ വീണ്ടും പുറകോട്ട് വന്നിരിക്കുകയാണ്. വെസ്റ്റ് ഇൻഡീസ് പാകിസ്ഥാന് തൊട്ടുമുകളിൽ ഫിനിഷ് ചെയ്തു.