ഓസ്ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയിലെ രണ്ടാം ഏകദിനത്തിൽ പാകിസ്താന് ഏകപക്ഷീയ വിജയം. ഇന്ന് 9 വിക്കറ്റിനാണ് അഡ്ലെയ്ഡ് ഓവലിൽ പാകിസ്താൻ ജയിച്ചത്. 164 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ അനായാസം 26.3 ഓവറിലേക്ക് വിജയത്തിൽ എത്തി.

ഓപ്പണർമാരായ സെയിം അയ്യൂബും അബ്ദുള്ള ഷഫീഖും ഓസ്ട്രേലിയൻ ബൗളർമാരെ സമർത്ഥാമായി നേരിട്ടു. സയിം അയ്യുബ് തന്റെ ആദ്യ ഏകദിന അർദ്ധ സെഞ്ച്വറി ഇന്ന് നേടി. 71 പന്തിൽ 82 റൺസ് സയിം അയ്യുബ് എടുത്തു. 5 ഫോറും 6 സിക്സും അയ്യൂബ് അടിച്ചു. അബ്ദുള്ള ഷഫീഖ് 64* റൺസും എടുത്തു. ഷഫീഖ് 4 ഫോറും 3 സിക്സും അടിച്ചു. ബാബർ പുറത്താകാതെ 15 റൺസും എടുത്തു. ഈ വിജയ ത്തോടെ പരമ്പരയിൽ പാകിസ്താൻ ഓസ്ട്രേലിയക്ക് ഒപ്പം എത്തി.
ഇന്ന് ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ വെറും 35 ഓവറിൽ 163 റൺസിന് പുറത്തായി. ടോസ് നേടിയ പാകിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയൻ ബാറ്റർമാരെ സമ്മർദ്ദത്തിൽ ആക്കുകയായിരുന്നു.

ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും ആണ് പാക്കിസ്ഥാനെ നയിച്ചത്. ഷഹീൻ തൻ്റെ 8 ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് നിർണായക വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാരിസ് റൗഫ് 8 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി. ഹാരിസ് റഹൂഫിന്റെ ഏകദിന കരിയറിലെ രണ്ടാം അഞ്ച് വിക്കറ്റാണിത്.
48 പന്തിൽ അഞ്ച് ബൗണ്ടറികളടക്കം 35 റൺസെടുത്ത സ്റ്റീവൻ സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറർ.