ഓസ്ട്രേലിയയിൽ ചെന്ന് ഓസ്ട്രേലിയയെ വിറപ്പിച്ച പാകിസ്താൻ അവസാനം പരാജയപ്പെട്ടു. ഇന്ന് ആദ്യ ഏകദിനത്തിൽ പാകിസ്താനെതിരെ 2 വിക്കറ്റ് വിജയം ആണ് ഓസ്ട്രേലിയ നേടിയത്. ഇന്ന് പാകിസ്താൻ ഉയർത്തിയ 204 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായെങ്കിൽ അവസാനം കമ്മിൻസിന്റെ പക്വതയാർന്ന ബാറ്റിംഗ് രക്ഷയായി.
44 റൺസ് എടുത്ത സ്മിത്തും 49 റൺസ് എടുത്ത ഇംഗ്ലിസും ഓസ്ട്രേലിയക്ക് ആയി തിളങ്ങി എങ്കിലു. മറ്റു ബാറ്റർമാർ പരാജയപ്പെട്ടു. മാത്യ ഷോർട്ട് (1), ഫ്രേസർ മക്ഗർഗ് (16), ലബുഷേൻ (16), ആരോൺ ഹാർഡി (10), മാക്സ്‌വെൽ (0) എന്നിവർ നിരാശപ്പെടുത്തി.
അബോട്ട് 13 റൺസ് എടുത്ത് റണ്ണൗട്ട് ആയതോടെ ഓസ്ട്രേലിയ പരുങ്ങലിലായി. അവർ 185-8 എന്ന നിലയിലായി. ഓസ്ട്രേലിയക്ക് ജയിക്കാൻ 19 റൺസും പാകിസ്താന് ജയിക്കാൻ 2 വിക്കറ്റും. കമ്മിൻസും സ്റ്റാർക്കും ആയിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. സമ്മർദ്ദം മറികടന്ന് കമ്മിൻസ് ഓസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചു. കമ്മിൻസ് 32 റൺസ് എടുത്ത് പുറത്താകാതെ നിന്നു.
പാകിസ്താനയി ഹാരിസ് റഹൂഫ് 3 വിക്കറ്റു വീഴ്ത്തി തിളങ്ങി. ഷഹീബ് അഫ്രീദി 2 വിക്കറ്റും നസീം ഷാം, ഹസ്നൈൻ എന്നിവർ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ ഓസ് 203 റൺസിന് എറിഞ്ഞിട്ടിരുന്നു. . മിച്ചൽ സ്റ്റാർക്ക് തൻ്റെ 10 ഓവറിൽ 33 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച സ്പെല്ലിലൂടെ ആക്രമണം നയിച്ചു, പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റ് വീഴ്ത്തി നല്ല പിന്തുണ നൽകി.
ഓപ്പണർ അബ്ദുള്ള ഷഫീഖ് 12 റൺസിനും സയിം അയൂബ് 1 റണ്ണിനും വീണു. ബാബർ അസം 44 പന്തിൽ 37 റൺസ് നേടിയെങ്കിലും അദ്ദേഹത്തിൻ്റെ വിടവാങ്ങൽ പാകിസ്ഥാനെ തളർത്തി. 44 റൺസുമായി മുഹമ്മദ് റിസ്‌വാൻ മധ്യനിരയിൽ നല്ല സംഭാവന നൽകി. ലോവർ ഓർഡർ ബാറ്റ്‌സ്മാൻ നസീം ഷാ 39 പന്തിൽ നാല് സിക്‌സറുകൾ ഉൾപ്പെടെ 40 റൺസ് നേടി ടീമിനെ 200 കടത്തി.