പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സെലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല ചെയർപേഴ്സനായി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയെ നിയമിച്ചു. ന്യൂസിലാൻഡിനായ പരമ്പരക്ക് മുന്നോടിയായാണ് അഫ്രീദിയെ പുതിയ സ്ഥാനത്ത് എത്തിച്ചത്. ഹാറൂൺ റഷീദ്, അബ്ദുൾ റസാഖ്, റാവു ഇഫ്തിഖർ അൻജും എന്നിവരും പാനലിന്റെ ഭാഗമായി ഉണ്ടാകും.
ഷാഹിദ് അഫ്രീദി ആക്രമണകാരിയായ ക്രിക്കറ്ററാണ് എന്നും അദ്ദേഹത്തിന് ഏകദേശം 20 വർഷത്തെ ക്രിക്കറ്റ് പരിചയമുണ്ട്, എല്ലാ ഫോർമാറ്റുകളിലും വലിയ വിജയങ്ങൾ നേടിയിട്ടുണ്ട്, അതിലും പ്രധാനമായി, യുവ പ്രതിഭകളെ എപ്പോഴും പിന്തുണയ്ക്കുകയും ചെയ്തു. അഫ്രീദിയെ നിയമിച്ച ശേഷം പി സി ബിയുടെ പുതിയ ചെയർമാൻ സേതി പറഞ്ഞു.
ന്യൂസിലൻഡിനെതിരെ നാട്ടിൽ നടക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പാകിസ്ഥാൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ചീഫ് സെലക്ടർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിന് മുമ്പ് മുഹമ്മദ് വസീമാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഡിസംബർ 26നാണ് ന്യൂസിലൻഡിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ജനുവരിയിൽ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയും അവർ കളിക്കുന്നുണ്ട്.