ചെന്നൈയിൽ അഫ്ഗാനിസ്ഥാനെ നേരിടാന്‍ വയ്യ, ഇന്ത്യയെ അഹമ്മദാബാദിലും, മൂന്ന് മത്സരങ്ങളിൽ പരാതിയുമായി പാക്കിസ്ഥാന്‍

Sports Correspondent

ലോകകപ്പിലെ മൂന്ന് മത്സരങ്ങളിൽ വേദി മാറ്റ വേണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ എന്നിവരുമായുള്ള മത്സരങ്ങള്‍ മാറ്റണമെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. ഇന്ത്യയെ അഹമ്മദാബാദിലും അഫ്ഗാനിസ്ഥാനെ ചെന്നൈയിലും ഓസ്ട്രേലിയയെ ബെംഗളൂരുവിലും നേരിടുവാന്‍ തയ്യാറല്ലെന്നാണ് പാക്കിസ്ഥാന്റെ നിലപാട്.

പാക്കിസ്ഥാന്റെ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ചെന്നൈയിൽ നിന്ന് മാറ്റണമെന്ന ആവശ്യവുമായി പാക് ബോര്‍ഡ്. അഫ്ഗാനിസ്ഥാന്റെ കരുതുറ്റ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്ന തരത്തിൽ ബിസിസിഐ മത്സരം ചെന്നൈയില്‍ വെച്ചതാണെന്നും അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരം ബെംഗളൂരുവിലേക്ക് മാറ്റണമെന്നുമാണ് പാക്കിസ്ഥാന്റെ ആവശ്യം.

അതേ സമയം ഓസ്ട്രേലിയയെ ചെന്നൈയിൽ നേരിടണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം.