അഫ്ഗാനിസ്ഥാന് ഉയര്‍ത്തിയ 300 റൺസ് എന്ന സ്കോര്‍ ഒരു പന്ത് അവശേഷിക്കെ 9 വിക്കറ്റ് നഷ്ടത്തിൽ മറികടന്ന് പാക്കിസ്ഥാന്‍. ഒരു ഘട്ടത്തിൽ പാക്കിസ്ഥാനിൽ നിന്ന് വിജയം അഫ്ഗാനിസ്ഥാന്‍ നേടുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് ഷദബ് ഖാന്റെ മികവിൽ പാക്കിസ്ഥാന്‍ തിരിച്ചുവരുന്ന കാഴ്ച കണ്ടുവെങ്കിലും അവസാന ഓവറില്‍ ഷദബ് ഖാനെ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ റണ്ണൗട്ടാക്കി അഫ്ഗാന്‍ മത്സരം കൈക്കലാക്കുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന നിലയിലേക്ക് മത്സരം നീങ്ങി. എന്നാൽ നസീം ഷായുടെ രണ്ട് ബൗണ്ടറികള്‍ പാക്കിസ്ഥാന്റെ ഒരു വിക്കറ്റ് വിജയം സാധ്യമായി.
301 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 49.5 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് ത്രില്ലിംഗ് വിജയം കരസ്ഥമാക്കിയത്. പാക്കിസ്ഥാനെ ഏകദിനത്തിൽ ആദ്യമായി തോല്പിക്കകു എന്ന ചരിത്ര നിമിഷം ആണ് അഫ്ഗാനിസ്ഥാന് കൈമോശം വന്നത്.
ഇമാം ഉള്‍ ഹക്കും ബാബര്‍ അസമും ചേര്‍ന്ന് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിക്കുമെന്ന് ഏവരും കരുതിയ നിമിഷത്തിൽ അഫ്ഗാനിസ്ഥാന്‍ വിക്കറ്റുകളുമായി സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. ഫകര്‍ സമനെ(30) തുടക്കത്തിൽ നഷ്ടമാകുമ്പോള്‍ 52 റൺസായിരുന്നു പാക് ഓപ്പണര്‍മാര്‍ നേടിയത്.
പിന്നീട് 118 റൺസാണ് ബാബര്‍ – ഇമാം കൂട്ടുകെട്ട് നേടിയത്. 53 റൺസ് നേടിയ ബാബറിനെ പുറത്താക്കി ഫസൽഹഖ് ഫറൂഖിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സമന്റെ വിക്കറ്റും ഫറൂഖിയാണ് നേടിയത്. ഒരു വശത്ത് വിക്കറ്റ് വീണപ്പോളും ഇമാം ഉള്‍ ഹക്ക് പാക്കിസ്ഥാന്റെ പ്രതീക്ഷയായി ക്രീസിൽ നിന്നു.
91 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായപ്പോള്‍ പാക്കിസ്ഥാന്‍ 211/6 എന്ന നിലയിലായിരുന്നു. ഷദബ് ഖാനും ഇഫ്തിക്കര്‍ അഹമ്മദും ചേര്‍ന്ന് ഏഴാം വിക്കറ്റിൽ 47 റൺസ് നേടിയെങ്കിലും 17 റൺസ് നേടിയ ഇഫ്തിക്കറിന്റെ വിക്കറ്റ് പാക്കിസ്ഥാന് നഷ്ടമായി.
മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 33 റൺസായിരുന്നു പാക്കിസ്ഥാന്‍ നേടേണ്ടിയിരുന്നത്. 49ാം ഓവറിൽ ഷദബ് ഖാന്‍ 16 റൺസ് നേടിയപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 11 റൺസ് ആയി മാറി. ഓവറിലെ ആദ്യ പന്തിൽ റണ്ണെടുക്കാതിരുന്നപ്പോള്‍ അടുത്ത മൂന്ന് പന്തിൽ ഡബിളും അഞ്ചാം പന്തിൽ ബൗണ്ടറിയും ആറാം പന്തിൽ സിക്സറും നേടി ഷദബ് പാക് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തി.
അവസാന ഓവറിലെ ആദ്യ പന്തിൽ നോൺ സ്ട്രൈക്കര്‍ എന്‍ഡിൽ ഷദബ് ഖാന്‍ പുറത്തിറങ്ങിയതിനെത്തുടര്‍ന്ന് താരം റണ്ണൗട്ടായതോടെ പാക്കിസ്ഥാന് 9ാം വിക്കറ്റ് നഷ്ടമായി. എന്നാൽ ഒരു പന്ത് അവശേഷിക്കെ പാക്കിസ്ഥാന്‍ വിജയം നേടുന്ന കാഴ്ചയാണ് കണ്ടത്. നസീം ഷാ 2 ബൗണ്ടറി നേടിയാണ് പാക്കിസ്ഥാന്റെ 1 വിക്കറ്റ് വിജയം സാധ്യമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തിൽ 300 റൺസാണ് നേടിയത്. റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് 227 റൺസ് ആണ് അഫ്ഗാനിസ്ഥാന് വേണ്ടി ആദ്യ വിക്കറ്റിൽ നേടിയത്. സദ്രാന്‍ 80 റൺസ് നേടിയപ്പോള്‍ ഗുര്‍ബാസ് 151 റൺസാണ് നേടിയത്. അവസാന ഓവറുകളിൽ വിക്കറ്റുകളുമായി 300 റൺസിൽ അഫ്ഗാനിസ്ഥാനെ ഒതുക്കുവാന്‍ പാക്കിസ്ഥാന് സാധിച്ചു. ഷഹീന്‍ അഫ്രീദി 2 വിക്കറ്റ് നേടി.