ആബിദ് അലിയ്ക്ക് അര്‍ദ്ധ ശതകം, വിക്കറ്റ് നഷ്ടമില്ലാതെ പാക്കിസ്ഥാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 103 റണ്‍സ് നേടി പാക്കിസ്ഥാന്‍. വിക്കറ്റ് നഷ്ടമില്ലാതെയാണ് പാക്കിസ്ഥാന്‍ ഈ സ്കോര്‍ നേടിയത്.

56 റണ്‍സ് നേടി ആബിദ് അലിയും 43 റണ്‍സുമായി ഇമ്രാന്‍ ബട്ടുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. നേരത്തെ സിംബാബ്‍വേയെ 176 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു.