പാക്കിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിന്റെ ഭാഗമായുള്ള ആദ്യ ടി20 പരമ്പരയിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് പരാജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 19.2 ഓവറിൽ 128 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 40 റൺസ് നേടി ജനിത് ലിയനാഗേ മാത്രമാണ് ലങ്കന്‍ നിരയിൽ പിടിച്ച് നിന്നത്.

ചരിത് അസലങ്കയും വനിന്‍ഡു ഹസരംഗയും 18 റൺസ് വീതം നേടിയെങ്കിലും മറ്റാര്‍ക്കും ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയത് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. പാക്കിസ്ഥാന് വേണ്ടി സൽമാന്‍ മിര്‍സയും അബ്രാര്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് വസീം ജൂനിയറും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടി പാക് ബൗളിംഗിൽ തിളങ്ങി.









