ഗ്രാന്റ് ബ്രാഡ്ബേണിനെ പാകിസ്താൻ പരിശീലകനായി നിയമിച്ചു

Newsroom

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ന്യൂസിലൻഡിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള കോച്ചിംഗ് സ്റ്റാഫിനെ പ്രഖ്യാപിച്ചു. ഏപ്രിൽ 14 ന് ലാഹോറിൽ ആരംഭിക്കുന്ന അഞ്ച് മത്സര ടി20 ഐ, ഏകദിന പരമ്പരയിൽ ഗ്രാന്റ് ബ്രാഡ്ബേണിനെ ആണ് ടീമിന്റെ മുഖ്യ പരിശീലകനായി പി സി ബി നിയമിച്ചത്. താൽക്കാലിക പരിശീലകൻ ആയാണ് നിയമനം.

Picsart 23 04 09 11 10 06 806

അബ്ദുൾ റഹ്മാനെ അസിസ്റ്റന്റ് കോച്ചായും ആൻഡ്രൂ പുട്ടിക്കിനെയും ഉമർ ഗുല്ലിനെയും യഥാക്രമം ബാറ്റിംഗ്, ബൗളിംഗ് പരിശീലകരായും നിയമിച്ചു. ന്യൂസിലൻഡ് പരമ്പരയ്ക്കു ശേഷം സ്ഥിര പരിശീലകനെ പ്രഖ്യാപിക്കും എന്നും പി സി ബി പറഞ്ഞു.