ധനന്‍ജയയ്ക്ക് ശതകം, ശ്രീലങ്കയെ 312 റൺസിലൊതുക്കി നസീം ഷായും അബ്രാര്‍ അഹമ്മദും

Sports Correspondent

ഗോള്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം ആദ്യ സെഷനിൽ തന്നെ 312 റൺസിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക. 122 റൺസ് നേടിയ ധനന്‍ജയ ഡി സിൽവ തന്റെ ശതകം പൂര്‍ത്തിയാക്കിയ ശേഷം പുറത്തായപ്പോള്‍ വിശ്വ ഫെര്‍ണാണ്ടോ അവസാന വിക്കറ്റിൽ നടത്തിയ ചെറുത്ത് നില്പാണ് ശ്രീലങ്കയെ 312 റൺസിലെത്തിച്ചത്.

വിശ്വ ഫെര്‍ണാണ്ടോ 21 റൺസുമായി പുറത്താകാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി നസീം ഷാ, അബ്രാര്‍ അഹമ്മദ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി.