ആദ്യ ടി20യിൽ പാക്കിസ്ഥാന് 6 വിക്കറ്റ് വിജയം

Sports Correspondent

Sahibzada Farhan ഫര്‍ഹാന്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യിൽ അനായാസ വിജയവുമായി പാക്കിസ്ഥാന്‍. 129 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാന്‍ 16.4 ഓവറിലാണ് 6 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍മാര്‍ നൽകിയ അതിവേഗ തുടക്കമാണ് പാക്കിസ്ഥാന്റെ വിജയം വേഗത്തിലാക്കിയത്.

59 റൺസായിരുന്നു സൈയിം അയൂബ് – സാഹിബ്സാദ ഫര്‍ഹാന്‍ കൂട്ടുകെട്ട് നേടിയത്. 24 റൺസായിരുന്നു അയൂബ് നേടിയത്. 36 പന്തിൽ സാഹിബ്സാദ ഫര്‍ഹാന്‍ 51 റൺസായിരുന്നു നേടിയത്. 18 റൺസുമായി ഷദബ് ഖാന്‍ ആണ് പാക്കിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.