പാകിസ്താൻ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും വിജയിച്ച് പരമ്പര സ്വന്തമാക്കി. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിനം ആദ്യ സെഷനിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 112 റൺസിന് തീർക്കാൻ പാകിസ്താനായി. നൊമാൻ അലിയുടെയും സാജിദ് ഖാന്റെയും സ്പിൻ ബൗളിംഗ് തന്നെയാണ് പാകിസ്താന് കരുത്തായത്. 35 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ ലീഡ്. പാകിസ്താന് 36 റൺസ് നേടിയാൽ ടെസ്റ്റ് വിജയം ഉറപ്പിക്കാം എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച പാകിസ്താൻ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
പാകിസ്താനു വേണ്ടി രണ്ടാം ഇന്നിംഗ്സിൽ സാജിദ് ഖാൻ 4 വിക്കറ്റും നൊമാൻ അലി 6 വിക്കറ്റും നേടി. ഇംഗ്ലീഷ് നിരയിൽ 33 റൺസ് എടുത്ത സ്റ്റോക്സ് ആണ് ടോപ് സ്കോറർ ആയത്. വേറെ ആർക്കും കാര്യമായി തിളങ്ങാൻ ആയില്ല. ക്യാപ്റ്റൻ സ്റ്റോക്സ് 3 റൺസ് മാത്രം എടുത്ത് വീണ്ടും നിരാശപ്പെടുത്തി.
നേരത്തെ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 267ന് ഓളൗട്ട് ആവുകയും പാകിസ്താൻ മറുപടിയായി 344 റൺസ് നേടുകയും ചെയ്തിരുന്നു.