പാകിസ്താന് എതിരെ ലീഡ് നേടി ബംഗ്ലാദേശ്

Newsroom

പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റിൽ നാലാം ദിവസം കളി അവസാനിക്കുമ്പോൾ കളൊ സമനിലയിലേക്ക് പോകുന്നതിന്റെ സൂചനയാണ് ലഭിക്കുന്നത്. ഇന്ന് ബംഗ്ലാദേശ് അവരുടെ ഒന്നാം ഇന്നിങ്സ് 565-ൽ അവസാനിപ്പിച്ചു. പാകിസ്താനെതിരെ ഒന്നാം ഇന്നിങ്സ് ലീഡ് നേടാൻ ബംഗ്ലാദേശിനായി. പാകിസ്താൻ ആദ്യ ഇന്നിംഗ്സ് 448-ന് ഡിക്ലയർ ചെയ്തിരുന്നു.

Picsart 24 08 24 20 19 24 471

ബംഗ്ലാദേശിനായി 191 റൺസ് എടുത്ത മുഷ്ഫിഖുർ റഹീം ആണ് ടോപ് സ്കോറർ ആയത്. അദ്ദേഹത്തിന്റെ 11ആം ടെസ്റ്റ് സെഞ്ച്വറി ആയിരുന്നു ഇത്. ബംഗ്ലാദേശ് നിരയിൽ 77 റൺസ് എടുത്ത മെഹ്ദി ഹസൻ മിറാസ്, 50 റൺസ് എടുത്ത മൊമിനുൽ, 56 റൺസ് എടുത്ത ലിറ്റൺ ദാസ്, 93 റൺസ് എടുത്ത ശദ്മാൻ ഇസ്മായിൽ എന്നിവരും തിളങ്ങി.

പാകിസ്താൻ ഇപ്പോൾ രണ്ടാം ഇന്നിങ്സിൽ 23-1 എന്ന നിലയിൽ ആണ് ഉള്ളത്. അവർ ഇപ്പോഴും 94 റൺസ് പിറകിലാണ്. ഇനി ഒരു ദിവസം മാത്രം ബാക്കി ഇരിക്കെ സമനില അല്ലാതൊരു ഫലം പിറക്കാനുള്ള സാധ്യത വളരെ കുറവാണ്.