ഇമാദ് വസീമിന്റെ പരിക്ക് ഭേദമായില്ല, ന്യൂസിലാണ്ട് ടി20 പരമ്പരയ്ക്കുള്ള പാക് ടീം പ്രഖ്യാപിച്ചു

Sports Correspondent

ന്യൂസീലാണ്ടിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയ അഹമ്മദ് ഷെഹ്സാദ് ടീമില്‍ തിരികെ എത്തിയപ്പോള്‍ പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്ന് ഇമാദ് വസീമിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇമാദിനു പകരം മുഹമ്മദ് നവാസിനെയാണ് ടീമില്‍ എടുത്തിട്ടുള്ളത്.

സ്ക്വാഡ്: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്‍, അഹമ്മദ് ഷെഹ്സാദ്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, ഹാരിസ് സൊഹൈല്‍, മുഹമ്മദ് ഹഫീസ്, മുഹമ്മദ് നവാസ്, ഷദബ് ഖാന്‍, ഫഹീം അഷ്റഫ്, ഉമര്‍ അമീന്‍, അമീര്‍ യാമിന്‍, മുഹമ്മദ് അമീര്‍, ഹസന്‍ അലി, റുമ്മാന്‍ റയീസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial