പാക്കിസ്ഥാന്‍ 221 റൺസിന് പുറത്ത്, ഇംഗ്ലണ്ടിന് ജയിക്കുവാന്‍ 297 റൺസ്

Sports Correspondent

മുൽത്താന്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ അവശേഷിക്കുമ്പോള്‍ പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 221 റൺസിൽ അവസാനിച്ചു. ഇംഗ്ലണ്ടിനെ 291 റൺസിന് എറിഞ്ഞിട്ട ശേഷം പാക്കിസ്ഥാന്‍ ഒരു ഘട്ടത്തിൽ 114/5 എന്ന നിലയിലായിരുന്നുവെങ്കിലും അഗ സൽമാന്‍ (63) സാജിദ് ഖാന്‍ (22) കൂട്ടുകെട്ട് 9ാം വിക്കറ്റിൽ നേടിയ 55 റൺസ് കൂട്ടുകെട്ടാണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്.

Pakengbat

156/8 എന്ന നിലയിൽ നിന്ന് ടീമിനെ 221 റൺസിലേക്ക് എത്തിച്ചുവെങ്കിലും അടുത്തടുത്ത ഓവറുകളിൽ അഗ സൽമാനും സാജിദ് ഖാനും പുറത്തായതോടെ പാക്കിസ്ഥാന്റെ ഇന്നിംഗ്സ് 59.2 ഓവറിൽ അവസാനമായി. ജെയിമി സ്മിത്തും ജോ റൂട്ടും കൈവിട്ട ക്യാച്ചുകളും അഗ സൽമാനും പാക്കിസ്ഥാനും തുണയായി മാറുകയായിരുന്നു.

സൗദ് ഷക്കീൽ 31 റൺസ് നേടിയപ്പോള്‍ കമ്രാന്‍ ഗുലാം (26), മൊഹമ്മദ് റിസ്വാന്‍ (23) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാലും ജാക്ക് ലീഷ് മൂന്ന് വിക്കറ്റും നേടി.