പാകിസ്താൻ ടീമിൽ മാറ്റങ്ങൾ വരുത്തി അഫ്രീദി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഷാഹിദ് അഫ്രീദി പാകിസ്താൻ സെലക്ഷൻ ടീമിന്റെ തലപ്പത്ത് എത്തിയതിന് പിന്നാലെ ടീമിൽ വലിയ മാറ്റങ്ങൾ വരുത്തി. ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് മൂന്ന് പുതിയ ബൗളർമാരെ കൂടെ പുതിയ സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിം ഫാസ്റ്റ് ബൗളർമാരായ മിർ ഹംസ, ഷാനവാസ് ദഹാനി, വലംകൈയ്യൻ ഓഫ് സ്പിന്നർ സാജിദ് ഖാൻ എന്നിവരെ ആണ് ഉൾപ്പെടുത്തിയത്.

Picsart 22 12 24 16 29 55 521

സാജിദ് ഇതുവരെ ഏഴ് ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്ം 22 വിക്കറ്റുകൾ രാജ്യത്തിനായി വീഴ്ത്തിയിട്ടുമുണ്ട്. ഈ വർഷമാദ്യം നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് ടീമിന്റെ ഭാഗവും ആയിരുന്നു. ഹംസ ഇതിനു മുമൊ ഒരു ടെസ്റ്റ് മാത്രമാണ് പാകിസ്ഥാനായി കളിച്ചത്. ദഹാനി ഇതുവരെ ടെസ്റ്റ് ജേഴ്സി അണിഞ്ഞിട്ടില്ല.

ഡിസംബർ 26 തിങ്കളാഴ്ച മുതൽ കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിലാണ് പാക്കിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുന്നത്.