ഓവലിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ നാലാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കളി ആവേശകരമായ നിലയിൽ. 374 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് 164 റൺസെടുക്കുന്നതിനിടയിൽ 3 വിക്കറ്റുകൾ നഷ്ടമായി.

രണ്ട് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിന് തിരിച്ചടി നൽകിയ മുഹമ്മദ് സിറാജ്, ഹാരി ബ്രൂക്കിന്റെ ഒരു ആ ക്യാച്ച് കൈവിട്ടില്ലായിരുന്നു എങ്കിൽ ഇന്ത്യ മികച്ച നിലയിൽ ആയേനെ. ഈ അവസരം മുതലെടുത്ത ബ്രൂക്ക് വെറും 30 പന്തിൽ നിന്ന് 38 റൺസ് നേടി ഇന്ത്യയെ പ്രതിരോധത്തിലാക്കി. ജോ റൂട്ട് 23 റൺസെടുത്ത് ബ്രൂക്കിന് പിന്തുണ നൽകി.
നേരത്തെ, സക് ക്രോളിയും ഒല്ലി പോപ്പും വേഗത്തിൽ പുറത്തായപ്പോൾ ബെൻ ഡക്കറ്റിന്റെ 54 റൺസ് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി. സിറാജിന്റെ രണ്ട് വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണയുടെ ഡക്കറ്റിന്റെ വിക്കറ്റും ഇന്ത്യക്ക് നിർണായകമായിരുന്നെങ്കിലും, ഇംഗ്ലണ്ടിന്റെ സ്കോറിംഗ് നിരക്ക് കുറക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞില്ല. ഇനി 210 റൺസ് ആണ് അവർക്ക് ജയിക്കാൻ വേണ്ടത്. ഇന്ത്യ 6 വിക്കറ്റും. വോക്സ് പരിക്ക് ആയതിനാൽ ബാറ്റ് ചെയ്യില്ല.