രണ്ട് മത്സരങ്ങളിലും ബൗളര്‍മാര്‍ മാത്രമാണ് 100% അര്‍പ്പണബോധം കാണിച്ചത്

Sports Correspondent

ഇന്ത്യയോട് രണ്ടാം ടെസ്റ്റും പരാജയപ്പെട്ടത് വലിയ നിരാശയുള്ള കാര്യമാണെന്ന് പറഞ്ഞ് വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഞങ്ങള്‍ ഇതുവരെ രണ്ട് മത്സരങ്ങളിലും പൂര്‍ണ്ണ അളവില്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. റണ്‍സ് നേടിയാല്‍ മാത്രമേ തങ്ങള്‍ക്ക് എന്തെങ്കിലും സാധ്യതയുണ്ടായിരുന്നുള്ളുവെന്നും എന്നാല്‍ അത് ഉണ്ടായിരുന്നില്ലെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി. ബാറ്റിംഗ് എത്തരത്തില്‍ ശരിയാക്കാം എന്നത് വളരെ കടുപ്പമേറിയ കാര്യമാണ്. അത് വ്യക്തിപരമായ കാര്യമാണ്, ഓരോ ബാറ്റ്സ്മാനും സ്വയം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യം.

ബൗളര്‍മാര്‍ മത്സരമാണ് ഓരോ ദിവസവും 100% ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബോധത്തോടെയും പന്തെറിഞ്ഞത്. അവര്‍ക്ക് ഇരട്ടി അദ്ധ്വാനമായിരുന്നുവെങ്കിലും ഒരു ഘട്ടത്തിലും അവര്‍ തല കുനിച്ചല്ല. ഇന്ത്യയ്ക്ക് ഞങ്ങളുടെ ബൗളിംഗ് മികച്ചതാണെന്ന് അറിയാം, എന്നാല്‍ അവര്‍ ഞങ്ങളെ ഓരോ വിക്കറ്റിനായും ഏറെ അദ്ധ്വാനിപ്പിച്ചുവെന്നും ജേസണ്‍ ഹോള്‍ഡര്‍ വ്യക്തമാക്കി.

ഇന്ത്യ മികച്ച ക്രിക്കറ്റ് ടീമാണെന്നും മികച്ച ക്രിക്കറ്റാണ് പരമ്പരയില്‍ കളിച്ചതെന്നും പറഞ്ഞ ജേസണ്‍ ഹോള്‍ഡര്‍ തന്റെ ടീമിന്റെ ബാറ്റിംഗാണ് തങ്ങളെ കൈവിട്ടതെന്നും പറഞ്ഞു.