ഏകദിന ലോകകപ്പ്; ഓഗസ്റ്റ് 25 മുതൽ ടിക്കറ്റ് വിൽപ്പന ആരംഭിക്കും

Newsroom

ഏകദിന ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന തീയതി പ്രഖ്യാപിച്ചു. ടിക്കറ്റ് വിൽപ്പനയുടെ ആദ്യ ഘട്ടം ഓഗസ്റ്റ് 25 ന് ആരംഭിക്കും. നോക്കൗട്ട് ഗെയിമുകൾക്കുള്ള ടിക്കറ്റുകൾ സെപ്റ്റംബർ 5 മുതലും വിൽപ്പന ആരംഭിക്കും. ടിക്കറ്റുകൾക്കായുള്ള തിരക്ക് നിയന്ത്രിക്കാൻ ആയി, വിവിധ ഘട്ടങ്ങളിലായിരിക്കും ടിക്കറ്റുകൾ റിലീസ് ചെയ്യുക.

Indiapak

ഓഗസ്റ്റ് 25 മുതൽ, ഇന്ത്യ ഒഴികെയുള്ള എല്ലാ ടീമുകളുടെയും സന്നാഹ, ഇവന്റ് ഗെയിമുകൾക്കായി വിൽപ്പന ആരംഭിക്കും. ഓഗസ്റ്റ് 30 മുതൽ, ഗുവാഹത്തിയിലും തിരുവനന്തപുരത്തും ഇന്ത്യയുടെ സന്നാഹ ഗെയിമുകൾക്കായി ടിക്കറ്റ് വാങ്ങാൻ ആകും. സെപ്‌റ്റംബർ 3-ന് ആകും ഒക്‌ടോബർ 14-ന് അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യയും പാകിസ്‌താനുമായുള്ള ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തുക. സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉള്ള ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 15ന് ആരംഭിക്കും.

ബിസിസിഐയും ഐസിസിയും തങ്ങളുടെ ടിക്കറ്റിംഗ് പങ്കാളിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും bookmyshow വഴി ആകും ടിക്കറ്റ് വില്പ്പന നടക്കുക എന്നാണ് സൂചന.