സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന്റെ വിജയത്തില്‍ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ മോയിന്‍ അലിയെക്കുറിച്ച് പുകഴ്ത്തി ഇംഗ്ലണ്ട് മുഖ്യ കോച്ച് ട്രെവര്‍ ബെയിലിസ്സ്. ടീമിനു വേണ്ടി ടോപ് ഓര്‍ഡറില്‍ ഇറങ്ങാന്‍ വരെ സന്നദ്ധനായ താരമാണ് മോയിന്‍ അലിയെന്ന് ബെയിലിസ്സ് വിശേഷിപ്പിച്ചു. സൗത്താംപ്ടണ്‍ ടെസ്റ്റ് ഇലവനിലേക്ക് തിരികെ എത്തിയ താരങ്ങളായ മോയിന്‍ അലിയും സാം കറനുമാണ് ഇംഗ്ലണ്ടിനു വേണ്ടി വിജയശില്പികളായി മാറിയത്.
9 വിക്കറ്റുകള്‍ നേടിയ മോയിന്‍ അലി ആദ്യ ഇന്നിംഗ്സില്‍ നിര്‍ണ്ണായകമായ 40 റണ്‍സ് നേടിയിരുന്നു. മോയിന്‍ അലിയുടെ ബൗളിംഗ് പ്രകടനത്തെക്കുറിച്ച് ട്രെവര്‍ ബെയിലിസ്സ് പറഞ്ഞത് ഇപ്രകാരമാണ്. പ്രകടനം വെച്ച് മോയിന്‍ ഇംഗ്ലണ്ടിന്റെ ഒന്നാം നമ്പര്‍ സ്പിന്നറാണെങ്കിലും താരം ഇംഗ്ലണ്ടിന്റെ രണ്ടാം നമ്പര്‍ സ്പിന്നറാണെന്നതാണ് സത്യം. മോയിന്‍ തന്റെ കഴിവിനെപ്പറ്റി കരുതുന്നത് ബൗള്‍ ചെയ്യാനറിയുന്നൊരു ബാറ്റ്സ്മാന്‍ എന്നാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ബൗളര്‍ എന്ന നിലയില്‍ എന്നും മികവ് പുലര്‍ത്തുവാനും തന്റെ പ്രകടനം മെച്ചപ്പെടുത്തുവാനും ആഗ്രഹിക്കുന്നൊരു താരമാണ് മോയിന്‍ അലി. ഒരു ദിവസം താരത്തെ ലോകോത്തര സ്പിന്നറെന്ന് വിശേഷിപ്പിക്കാനാകുമെന്നും ട്രെവര്‍ ബെയിലിസ്സ് കൂട്ടിചേര്‍ത്തു.