ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സിൽ 275 റൺസിന് ഓൾഔട്ട് ആക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം. കഴിഞ്ഞ ഇന്നിംഗ്സിലെ ഹീറോ ഡെവൺ കോൺവേയുടെയും(23), കെയിൻ വില്യംസണിന്റെയും(1) വിക്കറ്റുകളാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. ഇരു വിക്കറ്റുകളും നേടിയത് ഒല്ലി റോബിൻസൺ ആണ്.
30 റൺസ് നേടിയ ടോം ലാഥമും 2 റൺസുമായി നീൽ വാഗ്നറുമാണ് ക്രീസിലുള്ളത്. 62/2 എന്ന നിലയിലുള്ള ന്യൂസിലാണ്ടിന് മത്സരം അവസാന ദിവസത്തേക്ക് കടക്കുമ്പോൾ 165 റൺസിന്റെ ലീഡാണ് കൈവശമുള്ളത്.













