ലോകത്താകമാനം പടർന്ന കോവിഡ്-19 മഹാമാരിക്ക് ശേഷം എല്ലാവരുടെയും ജീവിതം വ്യത്യസ്തമായിരിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. അതെ സമയം കൊറോണ വൈറസ് ബാധ ആളുകളെ കൂടുതൽ അനുകമ്പ ഉള്ളവരാക്കി മാറ്റിയത് ഇതിന്റെ ഒരു നല്ല വശമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും ആളുകൾ കൂടുതൽ നന്ദി കാണിക്കുന്നുണ്ടെന്നും എന്നാൽ ഈ പ്രതിസന്ധി കഴിഞ്ഞാലും തുടർന്നും നന്ദി കാണിക്കണമെന്നും വിരാട് കോഹ്‌ലി പറഞ്ഞു. കൊറോണ വൈറസ് ബാധ ഞമ്മളിൽ ആരും വ്യത്യസ്തരല്ലെന്ന് കാണിച്ചു തന്നെന്നും ആരോഗ്യമാണ് എല്ലാം എന്നും വിരാട് കോഹ്‌ലി പറഞ്ഞു.
ഒരു വെബ്‌സൈറ്റുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ ക്ലാസ്സിനിടെയാണ് വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്ക ശർമ്മയും കോവിഡ്-19 മഹാമാരിയെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.