വിക്കറ്റില്ലാ സീരീസ്, ബുമ്ര ഒന്നാം റാങ്കിൽ നിന്ന് വീണു

Photo: Reuters Image
- Advertisement -

നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ പേസ് ബൗളർ ബുമ്ര ഏകദിന റാങ്കിലെ ഒന്നാം സ്ഥാനത്തു നിന്ന് താഴെ വീണു. ഇന്ന് വന്ന പുതിയ റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്കാണ് ബുമ്ര താഴ്ന്നത്. ബുമ്രയെ മറികടന്ന് ബൗൾട് ആണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഈ റാങ്കിംഗിൽ 45 പോയന്റാണ് ബുമ്രയ്ക്ക് നഷ്ടമായത്.

ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മൂന്ന് ഏകദിനങ്ങളിലും വിക്കറ്റ് വീഴ്ത്താൻ ബുമ്രയ്ക്ക് ആയിരുന്നില്ല. പരിക്ക് മാറി എത്തിയ ശേഷം ബുമ്രയ്ക്ക് പഴയ ഫോമിലേക്ക് തിരികെയെത്താൻ ആയിട്ടില്ല.

Latest Odi Ranking (Bowling)

1) Boult (727)
2) Bumrah (719)
3) Mujeeb (701)
4) Rabada (674)
5) Cummins (673)
6) Woakes (659)
7) Amir (656)
8) Starc (645)
9) Henry (643)
10) Ferguson (638)

Advertisement