ഇഷ് സോധിയുടെ സ്പിന്‍ തന്ത്രങ്ങള്‍ക്ക് മുന്നില്‍ ഓസ്ട്രേലിയ വീണു, ന്യൂസിലാണ്ടിന് 53 റണ്‍സ് വിജയം

Sports Correspondent

ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ 53 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 185 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 17.3 ഓവറില്‍ 131 റണ്‍സ് മാത്രമേ നേടാനായുള്ളു. 19/4 എന്ന നിലയിലേക്ക് വീണ ഓസ്ട്രേലിയയ്ക്ക് പിന്നീട് ഇഷ് സോധിയുടെ നാല് വിക്കറ്റ് നേട്ടം കൂടി വന്നപ്പോള്‍ തിരിച്ചു വരവ് അസാധ്യമായി മാറി.

Ishsodhitrentboult

45 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷ് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ആഷ്ടണ്‍ അഗര്‍ 13 റണ്‍സ് നേടി. സോധിയ്ക്ക് പുറമെ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരും ന്യൂസിലാണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി.