വാങ്കഡേയിൽ ഇന്ത്യയ്ക്ക് മേൽക്കൈ!!! ന്യൂസിലാണ്ടിന്റെ 9 വിക്കറ്റ് നഷ്ടം

Sports Correspondent

മുംബൈ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 263 റൺസ് നേടിയ 28 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയപ്പോള്‍ ന്യൂസിലാണ്ട് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ 171/9 എന്ന നിലയിലാണ്.

Ashwindnz

143 റൺസിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. 51 റൺസുമായി വിൽ യംഗ് ആണ് ടീമിന്റെ ചെറുത്ത്നില്പുയര്‍ത്തിയത്. 14 പന്തിൽ 26 റൺസ് നേടിയ ഗ്ലെന്‍ ഫിലിപ്സ് ആണ് റൺസ് കണ്ടെത്തിയ മറ്റൊരു പ്രധാന താരം. ഡെവൺ കോൺവേ 22 റൺസും ഡാരിൽ മിച്ചൽ 21 റൺസും നേടി.

ഇന്ത്യയ്ക്കായി ജഡേജ നാലും അശ്വിന്‍ മൂന്ന് വിക്കറ്റും നേടിയാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്.