കാലാവസ്ഥ പ്രതികൂലമായതിനാൽ ന്യൂസിലൻഡും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഉപേക്ഷിച്ചു. ശക്തമായ മഴ കാരണം ഇന്ന് ഒരു പന്ത് പോലും എറിയാതെ ആണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് 198 റൺസിന് വിജയിച്ചിരുന്നു. മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പരയിലെ അവസാന മത്സരം മാർച്ച് 31ന് സെഡൺ പാർക്കിൽ നടക്കും. ഏകദിന പരമ്പര കഴിഞ്ഞു മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയും ന്യൂസിലൻഡുൻ ശ്രീലങ്കയും തമ്മിൽ കളിക്കും.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





