ബംഗ്ലാദേശിനെ 171 റൺസിലൊതുക്കി ന്യൂസിലാണ്ട്, ആഡം മിൽനെയ്ക്ക് 4 വിക്കറ്റ്

Sports Correspondent

ന്യൂസിലാണ്ടിനെതിരെ ധാക്കയിലെ മൂന്നാം ഏകദിനത്തിൽ 171 റൺസിന് ഓള്‍ഔട്ട് ആയി ബംഗ്ലാദേശ്. വെറും 34.3 ഓവറിലാണ് ബംഗ്ലാദേശ് തകര്‍ന്നടിഞ്ഞത്. 76 റൺസ് നേടിയ നജ്മുള്‍ ഹൊസൈന്‍ ഷാന്റോയൊഴികെ മറ്റാര്‍ക്കും തന്നെ റൺസ് കണ്ടെത്തുവാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായത്.

ന്യൂസിലാണ്ട്

21 റൺസ് നേടിയ മഹമ്മുദുള്ളയാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ന്യൂസിലാണ്ടിനായി ആഡം മിൽനെ നാലും ട്രെന്റ് ബോള്‍ട്ട്, കോളി മക്കോഞ്ചി എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.