ഇംഗ്ലണ്ടിനെ പിന്തള്ളി ന്യൂസിലാണ്ട് ഏകദിനത്തില്‍ ഒന്നാമത്

Sports Correspondent

ഏറ്റവും പുതിയ ഐസിസിയുടെ ഏകദിന റാങ്കില്‍ ഒന്നാം സ്ഥാനം കൈയ്യടക്കി ന്യൂസിലാണ്ട്. ഐസിസിയുടെ വാര്‍ഷിക ഏകദിന റാങ്കിംഗിലെ പുതുക്കലിലാണ് ഈ മാറ്റം വന്നത്. 2017-18 സീസണിലെ ഫലങ്ങള്‍ ഒഴിവാക്കുകയും 2019-20 സീസണിലെ മത്സരങ്ങളുടെ വെയിറ്റേജ് പകുതിയാക്കുകയും ചെയ്തതോടെയാണ് ന്യൂസിലാണ്ട് മുന്നിലെത്തിയത്.

നേരത്തെ 118 റേറ്റിംഗ് പോയിന്റുണ്ടായിരുന്നു ന്യൂസിലാണ്ട് ഇതോടെ 121 പോയിന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് 121 പോയിന്റില്‍ നിന്ന് 115ലേക്ക് പിന്തള്ളപ്പെട്ടു.

ഇംഗ്ലണ്ടിന് നാലാം സ്ഥാനമാണിപ്പോളുള്ളത്. 111 പോയിന്റുണ്ടായിരുന്നു ഓസ്ട്രേലിയ 118 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഇന്ത്യയുടെ പോയിന്റ് നില 119ല്‍ നിന്ന് 115ലേക്ക് മാറി.