ന്യൂസിലാണ്ട് ഖലാസ്, 62 റൺസിന് പുറത്ത്

ന്യൂസിലാണ്ടിനെതിരെ 263 റൺസ് ലീഡ് നേടി ഇന്ത്യ. മുഹമ്മദ് സിറാജും രവിചന്ദ്രന്‍ അശ്വിനും തകര്‍ത്താടിയപ്പോള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സ് 62 റൺസിൽ അവസാനിക്കുകയായിരുന്നു. 17 റൺസ് നേടിയ കൈൽ ജാമിസൺ ആണ് ടീമിന്റെ ടോപ് സ്കോറര്‍.

ഇന്ത്യയ്ക്കായി അശ്വിന്‍ നാലും സിറാജ് മൂന്നും അക്സര്‍ പട്ടേൽ രണ്ടും വിക്കറ്റാണ് നേടിയത്. ജയന്ത് യാദവ് ഒരു വിക്കറ്റും നേടി. 28.1 ഓവര്‍ മാത്രമാണ് ന്യൂസിലാണ്ടിന്റെ ഇന്നിംഗ്സ് നീണ്ട് നിന്നത്.

Exit mobile version