ഗ്ലെൻ ഫിലിപ്സിന്റെ കന്നി ഏകദിന സെഞ്ച്വറിയുടെ മികവിൽ ലാഹോറിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെ ന്യൂസിലൻഡ് 78 റൺസിന് പരാജയപ്പെടുത്തി.
![1000824007](https://fanport.in/wp-content/uploads/2025/02/1000824007-1024x683.jpg)
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 330/6 എന്ന മികച്ച സ്കോർ ആണ് നേടിയത്. ഫിലിപ്സ് 74 പന്തിൽ നിന്ന് 106 റൺസ് ആണ് നേടിയത്. ഡാരിൽ മിച്ചൽ (81), കെയ്ൻ വില്യംസൺ (58) എന്നിവരുടെ പിന്തുണയോടെ മികച്ച സ്കോറിലേക്ക് എത്താൻ ന്യൂസിലൻഡിനായി.
331 റൺസ് പിന്തുടർന്ന പാകിസ്ഥാന് ശക്തമായ തുടക്കം ലഭിച്ചു. ഫഖർ സമാൻ 69 പന്തിൽ നിന്ന് 84 റൺസ് നേടി. എന്നിരുന്നാലും, സാന്റ്നർ (3/41), മാറ്റ് ഹെൻറി (3/53), മൈക്കൽ ബ്രേസ്‌വെൽ (2/41) എന്നിവർ പാകിസ്താന്റെ മധ്യനിരയെ തകർത്തു, പാകിസ്ഥാനെ 47.5 ഓവറിൽ 252 റൺസിന് ഓളൗട്ട് ആയി.
ന്യൂസിലൻഡ് ഇനി തിങ്കളാഴ്ച ലാഹോറിൽ ദക്ഷിണാഫ്രിക്കയെ നേരിടും.