ബംഗ്ലാദേശ് ന്യൂസിലാണ്ട് മൂന്നാം ടി20, ടോസ് വൈകും

Sports Correspondent

ബംഗ്ലാദേശും ന്യൂസിലാണ്ടും തമ്മിലുള്ള മൂന്നാം ടി20യിലെ ടോസ് വൈകും. ഇന്ന് ഓക്ക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കാനിരുന്ന മത്സരം മഴ കാരണം ഇതുവരെ ആരംഭിച്ചിട്ടില്ല.

ഏറെനേരമായി മഴയില്ലെങ്കിലും ഗ്രൗണ്ടിലെ നനവ് കാരണമാണ് മത്സരം വൈകുന്നത്. ആദ്യ രണ്ട് ടി20യിലും ന്യൂസിലാണ്ടിനായിരുന്നു വിജയം.