ന്യൂസിലാണ്ട് 402 റൺസിന് ഓള്‍ഔട്ട്

Sports Correspondent

ചിന്നസ്വാമി ടെസ്റ്റിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത് ശ്രമകരമായ ദൗത്യം. ആദ്യ ദിവസം പൂര്‍ണ്ണമായും മഴ കാരണം നഷ്ടമായ ശേഷം രണ്ടാം ദിവസം ഇന്ത്യയെ 46 റൺസിന് എറിഞ്ഞിട്ട ന്യൂസിലാണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 402 റൺസാണ് നേടിയത്. 356 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡാണ് ടീമിന്റെ കൈവശമുള്ളത്.

Kuldeep

രച്ചിന്‍ രവീന്ദ്ര നേടിയ 134 റൺസിനൊപ്പം ഡെവൺ കോൺവേ (91), ടിം സൗത്തി (65) എന്നിവരുടെ ബാറ്റിംഗ് മികവാണ് ന്യൂസിലാണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി കുൽദീപും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ മൊഹമ്മദ് സിറാജ് 2 വിക്കറ്റ് നേടി.