ന്യൂസിലൻഡ് 174ന് ഓളൗട്ട്, ഇന്ത്യക്ക് ജയിക്കാൻ 147 റൺസ്

Newsroom

ന്യൂസിലൻഡിന് എതിരായ മൂന്നാം ടെസ്റ്റ് വിജയിക്കാൻ ഇന്ത്യക്ക് 147 റൺസ്. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിനം ന്യൂസിലൻഡിനെ ഇന്ത്യ 174 റൺസിന് ഓളൗട്ട് ആക്കി. ഇന്ന് നാലു റൺസ് മാത്രം എടുക്കാനെ ന്യൂസിലൻഡിനായുള്ളൂ. 8 റൺസ് എടുത്ത അജാസ് പട്ടേലിനെ ജഡേജ പുറത്താക്കിയതോടെ ന്യൂസിലൻഡ് ഇന്നിങ്സ് അവസാനിച്ചു.

Jadejaind

ജഡേജ ഇന്ത്യക്ക് ആയി ഈ ഇന്നിംഗ്സിലും 5 വിക്കറ്റ് വീഴ്ത്തി. രണ്ട് ഇന്നിംഗ്സുമായി അദ്ദേഹം ആകെ 10 വിക്കറ്റുകൾ വീഴ്ത്തി. അശ്വിൻ മൂന്ന് വിക്കറ്റും വാഷിംഗ്ടൺ സുന്ദർ, ആകാഷ് ദീപ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. ഈ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും പരാജയപ്പെട്ട ഇന്ത്യക്ക് ആശ്വാസ വിജയം നേടാനുള്ള അവസരമാണിത്.