‘വിശ്വാസത്തിന്റെ പേരിൽ വീട് നിഷേധിക്കുന്നതും വംശീയ വിദ്വേഷം തന്നെ’ ~ ഇർഫാൻ പത്താൻ

- Advertisement -

വംശീയ വിദ്വേഷത്തിന്റെ കാര്യത്തിൽ പ്രതികരണവും ആയി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ. ജോർജ് ഫ്ലോയിഡിന്റെ വിഷയത്തിൽ ലോകം പ്രതിഷേധകൊടുങ്കാറ്റ് ഉയർത്തുന്ന സമയത്ത് ആണ് ഇർഫാന്റെ പ്രതികരണം. വംശീയ വിദ്വേഷം എന്നാൽ വെറും തൊലി നിറത്തിന്റെ പേരിലുള്ള വിഭാഗീയത മാത്രമല്ല എന്നു പറഞ്ഞ അദ്ദേഹം വിശ്വാസത്തിന്റെ പേരിൽ ആളുകൾക്ക് വീട് നിഷേധിക്കുന്നതും വംശീയ വിദ്വേഷം ആണെന്ന് കുറിച്ചു.

ഒരു സമൂഹത്തിൽ ഒരാളുടെ വിശ്വാസം കാരണം അയ്യാളെ വീട് വാങ്ങാൻ അനുവദിക്കില്ല എന്നു പറയുന്നതും വംശീയത ആണെന്ന് ട്വിറ്ററിൽ ആണ് ഇർഫാൻ കുറിച്ചത്. ഇന്ത്യയിൽ വലിയ നഗരങ്ങളിൽ അടക്കം ഇന്ത്യൻ മുസ്ലിങ്ങൾ നേരിടുന്ന വലിയ പ്രശ്നം ആണ് വീട് ലഭിക്കില്ല എന്നത്. അത് തന്നെയാണ് ഇർഫാൻ തന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്. സമീപകാലത്ത് കൂടി വന്ന അസഹിഷ്ണുതകൾക്ക് എതിരെയും മുസ്ലിങ്ങൾക്ക് വീട് നൽകാതിരിക്കുന്നതും ആയ പ്രശ്നങ്ങൾക്ക് നേരെ പ്രതികരിക്കുന്ന അപൂർവ്വം ഇന്ത്യൻ സെലിബ്രിറ്റി ആയി മാറിയിരിക്കുക ആണ് ഇർഫാൻ ഇതോടെ. ട്വിറ്ററിൽ ഇർഫാനു പിന്തുണയുമായും പ്രതിഷേധവും ആയും നിരവധി പേർ ആണ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

Advertisement