നോര്‍ക്കിയയ്ക്ക് മുന്നിൽ തകര്‍ന്നടിഞ്ഞ് വിന്‍ഡീസ് ടോപ് ഓര്‍ഡര്‍

Anrichnortje
- Advertisement -

ആന്റിഗ്വ ടെസ്റ്റിൽ വിന്‍ഡീസ് ബാറ്റിംഗ് നിരയ്ക്ക് തകര്‍ച്ച. മത്സരത്തിന്റെ ആദ്യ സെഷനിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് നാല് വിക്കറ്റാണ് നഷ്ടമായത്. നേടിയതാകട്ടെ 48 റൺസും. വിന്‍ഡീസ് ഓപ്പണര്‍മാര്‍ ആദ്യ ഒരു മണിക്കൂര്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ പിടിച്ചു നിന്നുവെങ്കിലും പിന്നീട് ചീട്ട് കൊട്ടാരം പോലെ വിന്‍ഡീസ് തകരുന്നതാണ് കാണാനായത്.

24 റൺസാണ് ഓപ്പണര്‍മാരായ ബ്രാത്‍വൈറ്റും ഷായി ഹോപും ചേര്‍ന്ന് നേടിയത്. 24/0 എന്ന നിലയിൽ നിന്ന് 46/4 എന്ന നിലയിലേക്കുള്ള വിന്‍ഡീസിന്റെ പതനം പൊടുന്നനെയായിരുന്നു.

ആന്‍റിച്ച് നോര്‍ക്കിയ മൂന്ന് വിക്കറ്റും കാഗിസോ റബാഡ ഒരു വിക്കറ്റും നേടിയപ്പോൾ ഷായി ഹോപ്(15), ക്രെയിഗ് ബ്രാത്‍വൈറ്റ്(15), ക്രുമാ ബോണ്ണര്‍(10) എന്നിവരുടെ ചെറുത്ത്നില്പിനും അധികം ആയുസ്സുണ്ടായിരുന്നില്ല.

Advertisement