ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് താരം നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിയ്ക്കും

2019 കൗണ്ടി സീസണില്‍ ടെംബ ബാവുമ നോര്‍ത്താംപ്ടണ്‍ഷയറിനു വേണ്ടി കളിയ്ക്കും. ഡിവിഷന്‍ 2 മത്സരങ്ങളില്‍ എട്ട് മത്സരങ്ങള്‍ക്കായാണ് ടെംബ ബാവുമയുടെ സേവനങ്ങള്‍ കൗണ്ടി ഉറപ്പാക്കിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുള്ള താരമാണ് ടെംബ ബാവുമ. 2008ല്‍ തന്റെ ഫസ്റ്റ് ക്ലാസ അരങ്ങേറ്റം നടത്തിയ ബാവുമ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ്.

ബാവുമയെ കരാറിലെടുത്തത് തങ്ങളുടെ ഡിവിഷന്‍ ഒന്ന് സ്വപ്നങ്ങളുടെ സാക്ഷാത്കാരത്തിനു വഴി തെളിയിക്കുമെന്ന പ്രത്യാശ ക്ലബ് ചീഫ് എക്സിക്യൂട്ടീവ് റേ പെയിന്‍ പ്രകടിപ്പിച്ചു.

Exit mobile version