ദീർഘകാല ഇടവേളയ്ക്ക് ശേഷം പാകിസ്താൻ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു. ഇംഗ്ലണ്ടിനെ 144 റണ്ണിന് രണ്ടാം ഇന്നിങ്സിൽ ഓളൗട്ട് ആക്കി കൊണ്ട് 152 റൺസിനാണ് പാകിസ്താൻ വിജയിച്ചത്. 8 വിക്കറ്റ് വീഴ്ത്തിയ നൊമാൻ അലിയാണ് പാകിസ്താന്റെ ഹീറോ ആയത്. 16 ഓവറിൽ 48 റൺസ് മാത്രം വഴങ്ങിയാണ് നൊമാൻ 8 വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിംഗ്സിൽ നൊമാൻ 3 വിക്കറ്റും വീഴ്ത്തിയിരുന്നു.

ഒന്നാം ഇന്നിങ്സിൽ 7 വിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാൻ ഇന്ന് 2 വിക്കറ്റും വീഴ്ത്തി. 37 റൺസ് എടുത്ത സ്റ്റോക്സ് ആണ് രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ ആയത്. ബൈഡൻ കാർസ് 27 റൺസും എടുത്തു. വേറെ ആർക്കും പാകിസ്താൻ ബൗളിങിന് മുന്നിൽ പിടിച്ച് നിക്കാൻ ആയില്ല.
പാകിസ്താൻ ആദ്യ ഇന്നിങ്സിൽ 366 റൺസും രണ്ടാം ഇന്നിംഗ്സിൽ 221 റൺസും എടുത്തിരുന്നു. ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 291ന് ഓളൗട്ട് ആയി ലീഡ് വഴങ്ങുകയും ചെയ്തു.