ഇന്ത്യക്കെതിരായ മൂന്ന് ടി20 മത്സരങ്ങളിൽ റാഷിദ് ഖാൻ ഉണ്ടാകില്ല എന്ന് ഉറപ്പായി. ടി20 ഐ പരമ്പര റാഷിദ് ഖാൻ നഷ്ടമാകുമെന്ന് സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ സ്ഥിരീകരിച്ചു. “അദ്ദേഹം പൂർണ ആരോഗ്യവാനല്ല, പക്ഷേ ടീമിനൊപ്പം യാത്ര ചെയ്യുന്നു,” സദ്രാൻ പറഞ്ഞു.

“ഞങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ തന്നെ അവൻ പെട്ടെന്ന് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പരമ്പരയിൽ ഞങ്ങൾക്ക് അവനെ നഷ്ടമാകും.” സദ്രാൻ തുടർന്നു
കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടന്ന ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിലാണ് റാഷിദ് അവസാനമായി കളിച്ചത്. തുടർന്ന് മുതുകിലെ ശസ്ത്രക്രിയയിൽ നിന്ന് കരകയറുന്നത് തുടരുന്നതിനാൽ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് അദ്ദേഹം മാറി നിൽക്കുകയാണ്.
“റാഷിദില്ലാത്തത് തിരിച്ചടിയാണ്, കാരണം അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് വളരെ പ്രധാനമാണ്, പക്ഷേ ഇത് ക്രിക്കറ്റാണ്, ഏത് സാഹചര്യത്തിനും നിങ്ങൾ തയ്യാറായിരിക്കണം,” മുമ്പ് സദ്രാൻ പറഞ്ഞു.














