കേന്ദ്ര സർക്കാരിന്റെ അനുവാദമില്ലാതെ ഇന്ത്യക്ക് പാകിസ്ഥാനിൽ കളിക്കാൻ കഴിയില്ലെന്ന് ബി.സി.സി.ഐ. പാകിസ്ഥാൻ വനിതൾക്കെതിരെ ഏകദിന ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിരുന്നില്ല. ഇതിനെതിരെ പാകിസ്ഥാൻ ഐ.സി.സിയെ സമീപിക്കുകയായിരുന്നു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യക്കെതിരെ ഐ.സി.സിയെ സമീപിച്ചെങ്കിലും ഇന്ത്യയുടെ വാദം ഐ.സി.സി അംഗീകരിക്കുകയും ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം നൽകുകയും ചെയ്യുകയായിരുന്നു.
പാക്കിസ്ഥാൻ വനിതകൾക്കെതിരായ ഏകദിന ചാമ്പ്യൻഷിപ്പിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കേന്ദ്ര സർക്കാർ അനുവാദം നൽകിയില്ലെന്ന് ബി.സി.സി.ഐ ഐ.സി.സിയെ അറിയിക്കുകയായിരുന്നു. ഓരോ പരമ്പരക്കും ഇന്ത്യൻ ടീം കേന്ദ്ര സർക്കാരിൽ നിന്ന് അനുവാദം വാങ്ങണമെന്നും ഇത് പാകിസ്ഥാനിൽ കളിക്കുന്ന കാര്യത്തിന് മാത്രമല്ലെന്നും ബി.സി.സി.ഐ ഐ.സി.സിയെ അറിയിച്ചു. കഴിഞ്ഞ ജൂലൈ – നവംബർ മാസത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ അന്ന് ഇരു രാജ്യങ്ങളുടെയും ബോർഡുകൾ ശ്രമം നടത്തിയെങ്കിലും മത്സരം നടത്താനായിരുന്നില്ല.