അതിര്‍ത്തിയിലെ സംഘര്‍ഷം, ഡല്‍ഹി-മൊഹാലി ഏകദിനങ്ങള്‍ക്ക് മാറ്റമില്ല

Sports Correspondent

അതിര്‍ത്തിയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷാവസ്ഥ നില്‍ക്കുന്നുവെങ്കിലും ഇന്ത്യ ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാന രണ്ട് ഏകദിനങ്ങളുടെ വേദി മാറ്റേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ. നേരത്തെ ഈ വേദികള്‍ മാറ്റുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും ബിസിസിഐ അത്തരം തീരുമാനം എടുത്തിട്ടില്ലെന്ന് ബിസിസിഐയുടെ ആക്ടിംഗ് പ്രസിഡന്റ് സികെ ഖന്ന അറിയിക്കുകയായിരുന്നു.

യഥാര്‍ത്ഥ വേദികളില്‍ നിന്ന് ഒരു മത്സരവും മാറ്റുവാനുള്ള തീരുമാനം കൈകൊണ്ടിട്ടില്ലെന്നും. മൊഹാലി ഡല്‍ഹി മത്സരങ്ങള്‍ മുന്‍ നിശ്ചയ പ്രകാരം തന്നെ നടക്കുമെന്നും സികെ ഖന്ന അറിയിച്ചു. മാര്‍ച്ച് 10നു മൊഹാലിയിലും മാര്‍ച്ച് 13നു ഡല്‍ഹിയിലുമാണ് മത്സരങ്ങള്‍ നടക്കുക. നേരത്തെ രാജ്കോട്ടില്‍ മത്സരം നടത്തുവാന്‍ സന്നദ്ധതയറിയിച്ച് സൗരാഷ്ട്ര രംഗത്തെത്തിയിരുന്നു. എന്നാല്‍ സൗരാഷ്ട്രയോട് അതിന്റെ ആവശ്യം തല്‍ക്കാലമില്ലെന്ന് ബിസിസിഐ അറിയിക്കുകയായിരുന്നു.