ബി.സി.സി.ഐ പ്രസിഡന്റാവാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയേക്കാൾ മികച്ചൊരു വ്യക്തിയില്ലെന്ന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസ് മേധാവി വിനോദ് റായ്. 33 മാസത്തെ CoA ഭരണം കഴിഞ്ഞ് ഇന്നാണ് ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി ചുമതലയേറ്റെടുത്തത്.
ബംഗാൾ ക്രിക്കറ്റ് അസോസിയേഷനിൽ സൗരവ് ഗാംഗുലിയുടെ പ്രവർത്തനത്തെ വളരെ ബഹുമാനത്തോടെയാണ് കാണാറുള്ളതെന്നും ബി.സി.സി.ഐയുടെ പ്രസിഡന്റാവാൻ സൗരവ് ഗാംഗുലിയെക്കാൾ വേറെ ഒരാൾ ഇല്ലെന്നും വിനോദ് റായ് പറഞ്ഞു. തന്റെ 33 മാസത്തെ ഭരണം വളരെ സംതൃപ്തി നൽകുന്ന ഒന്നായിരുന്നു എന്നും വിനോദ് റായ് പറഞ്ഞു.
ഇന്നാണ് ബി.സി.സി.ഐയുടെ 39മത്തെ പ്രസിഡന്റായി സൗരവ് ഗാംഗുലി സ്ഥാനം ഏറ്റെടുത്തത്. എതിരില്ലാതെയാണ് ഗാംഗുലി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.