ബംഗ്ലാദേശിനെതിരെ രണ്ടാം ടി20 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 221 റൺസ്. സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയും വേഗത്തിൽ പുറത്തായ ശേഷം സൂര്യകുമാര്‍ യാദവിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 41/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
പിന്നീട് നിതീഷ് റെഡ്ഡി – റിങ്കു സിംഗ് കൂട്ടുകെട്ട് 108 റൺസാണ് നേടിയത്. റെഡ്ഡി 7 സിക്സുകളടക്കം 34 പന്തിൽ നിന്ന് 74 റൺസാണ് നേടിയത്. 29പന്തിൽ 53 റൺസ് നേടി റിങ്കു സിംഗും 19 പന്തിൽ 32 റൺസുമായി ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യന്‍ നിരയിൽ തിളങ്ങി.
ബംഗ്ലാദേശിന് വേണ്ടി റിഷാദ് ഹൊസൈന്‍ മൂന്നും ടാസ്കിന്‍ അഹമ്മദ്, തന്‍സിം ഹസന്‍ ഷാക്കിബ്, മുസ്തഫിസുര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.