മെൽബണിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി, ആന്ധ്രയ്‌ക്കായി രഞ്ജി ട്രോഫിയുടെ അവസാന രണ്ട് റൗണ്ടുകളിൽ കളിക്കും. ഇന്ത്യൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം എന്ന് ഗംഭീർ പറഞ്ഞിരുന്നു. അത് ഫോളോ ചെയ്യുക ആണ് നിതീഷ്.

ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിന് മുമ്പ് റെഡ്ഡി ഈ സീസണിൽ ഒരു രഞ്ജി മത്സരം മാത്രമേ കളിച്ചിട്ടുണ്ടായിരുന്നുള്ളൂ.
നിലവിൽ എലൈറ്റ് ഗ്രൂപ്പ് ബിയിൽ ഏഴാം സ്ഥാനത്തുള്ള ആന്ധ്ര, ജനുവരി 23-ന് ആരംഭിക്കുന്ന അവസാന രണ്ട് മത്സരങ്ങളിൽ പുതുച്ചേരിയെയും രാജസ്ഥാനെയും നേരിടും. മൂന്ന് തോൽവികളും രണ്ട് സമനിലകളുമാണ് ഇതുവരെ രഞ്ജിയിൽ ആന്ധ്ര നേടിയത്.