രാജസ്ഥാന്റെ പ്രധാന മധ്യനിര ബാറ്റ്‌സ്മാൻ നിതീഷ് റാണയ്ക്ക് പരിക്കേറ്റതിനെ തുടർന്ന് ഐപിഎൽ 2025 ന്റെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പുറത്തായി. ഇടംകൈയ്യൻ ബാറ്റർ ഈ സീസണിൽ 161.94 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ 217 റൺസ് നേടി, അതിൽ 81 റൺസിന്റെ ഒരു നിർണായക ഇന്നിംഗ്സും ഉൾപ്പെടുന്നു.
അദ്ദേഹത്തിന് പകരം, 19 കാരനായ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ-ബാറ്റർ ല്ഹുവാൻ-ദ്രെ പ്രിട്ടോറിയസിനെ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു.
യുവതാരം ആഭ്യന്തര ടി20 മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും 33 മത്സരങ്ങളിൽ നിന്ന് 911 റൺസ് നേടുകയും ചെയ്തു. ഇതിൽ പാൾ റോയൽസിനായി അരങ്ങേറ്റ മത്സരത്തിൽ നേടിയ 97 റൺസാണ് ഉയർന്ന സ്കോർ – ഈ ഫ്രാഞ്ചൈസിയും രാജസ്ഥാൻ റോയൽസിന്റെ ഉടമസ്ഥരുടെ കീഴിലാണ്. 30 ലക്ഷം രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് പ്രിട്ടോറിയസ് ടീമിൽ ചേരുന്നത്.
പ്ലേ ഓഫ് റേസിൽ നിന്ന് രാജസ്ഥാൻ റോയൽസ് ഇതിനോടകം പുറത്തായതിനാൽ, ചെന്നൈ സൂപ്പർ കിംഗ്സിനും പഞ്ചാബ് കിംഗ്സിനുമെതിരായ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് സീസൺ അവസാനിപ്പിക്കാനാകും അവർ ഇനി ശ്രദ്ധ കേന്ദ്രീകരിക്കുക.