ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ന്യൂസിലൻഡ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൻ്റെ ആദ്യ ദിനം 315/9 എന്ന നിലയിൽ അവസാനിപ്പിച്ചു. ഓപ്പണർ ടോം ലാഥം 135 പന്തിൽ 63 റൺസ് നേടി, വിൽ യങ്ങ് 42 റൺസും നേടി.
എങ്കിലും മധ്യനിരയിലെ കാര്യമായ കൂട്ടുകെട്ടുകൾ കെട്ടിപ്പടുക്കാൻ അവർക്ക് ആയില്ല. 44 റൺസുമായി കെയ്ൻ വില്യംസൺ തിളങ്ങി എങ്കിലും നിർഭാഗ്യകരമായ രീതിയിൽ അദ്ദേഹത്തിന് വിക്കറ്റ് നഷ്ടമായിം 18 റൺസുമായി രച്ചിൻ രവീന്ദ്രയും നിരാശപ്പെടുത്തി.
മാത്യൂ പോട്ട്‌സും ഗസ് അറ്റ്കിൻസണും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി, ബ്രൈഡൻ കാർസെ രണ്ട് വിക്കറ്റ് നേടി. ഇന്നിംഗ്‌സിൻ്റെ അവസാനത്തിൽ, ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം മിച്ചൽ സാൻ്റ്‌നറുടെ പുറത്താകാതെ 50 റൺസ് ന്യൂസിലൻഡിൻ്റെ ഇന്നിംഗ്‌സിന് അൽപ്പം കരുത്ത് നൽകി. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ, രണ്ടാം ദിനത്തിൽ നിർണായക റൺസ് കൂട്ടിച്ചേർക്കാൻ സാൻ്റ്നർ നോക്കും.