ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾക്ക് വാക്സിൻ നൽകും

Kanewilliamson

ന്യൂസിലൻഡ് ക്രിക്കറ്റ് താരങ്ങൾക്ക് വാക്സിൻ നൽകാൻ ന്യൂസിലൻഡ് ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ടീമാണ് ഈ വാർത്ത ഔദ്യോഗികമായി അറിയിച്ചത്. രാജ്യതാല്പര്യങ്ങളിൽ മുന്നിൽ ഉള്ളവർ ആയതു കൊണ്ട് രാജ്യത്തെ പ്രതിനിധീകരിച്ച് പല സ്ഥലത്തേക്കും യാത്ര ചെയ്യേണ്ടതുണ്ട് എന്നതും കണക്കിലെടുത്താണ് ന്യൂസിലൻഡ് അവരുടെ ക്രിക്കറ്റ് താരങ്ങൾക്ക് വേഗത്തിൽ തന്നെ വാക്സിൻ നൽകാൻ തീരുമാനിച്ചത്.

കൊറോണ വളരെ കുറഞ്ഞ രീതിയിൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ന്യൂസിലൻഡ്. എങ്കിലും കോവിഡിന്റെ പുതിയ വരവ് ലോകത്ത് ആകെ ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാ രാജ്യങ്ങളും വാക്സിനേഷനിൽ ശ്രദ്ധ കൊടുക്കുന്നത്

Previous articleടോപ് ഫോറിനായുള്ള പോരാട്ടം അവസാന മിനിറ്റ് വരെ ഉണ്ടാവുമെന്ന് മൗറിനോ
Next articleബൗളിംഗ് തിരഞ്ഞെടുത്ത് എംഎസ് ധോണി, മാറ്റങ്ങളില്ലാതെ ചെന്നൈയും പഞ്ചാബും