ന്യൂസിലാഡിനെതിരെ പരമ്പര, ചരിത്രം കുറിച്ച് ബംഗ്ലാദേശ് കടുവകൾ!!

20210908 191453

ന്യൂസിലൻഡിനെതിരെ ചരിത്രത്തിൽ ആദ്യമായി ബംഗ്ലാദേശ് ഒരു പരമ്പര സ്വന്തമാക്കി. ഇന്ന് നടന്ന നാലാം ടി20 കൂടെ വിജയിച്ചതോടെയാണ് ടി20 പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയത്. ഇന്ന് ആറു വിക്കറ്റുകൾക്കായിരുന്നു ബംഗ്ലാദേശ് വിജയം. ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡിനെ ബംഗ്ലാദേശ് 93 റൺസിൽ എറിഞ്ഞു വീഴ്ത്തിയിരുന്നു. സ്കോർ പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശ് കരുതലോടെ ബാറ്റ് ചെയ്ത് 19ആം ഓവറിൽ വിജയം സ്വന്തമാക്കി. 43 റൺസുമായി പുറത്താകാതെ നിന്ന മഹ്മുദുള്ള ആണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്.

29 റൺസുമായി നയീമും ബംഗ്ലാദേശിനായി നല്ല പ്രകടനം കാഴ്ചവെച്ചു. ബംഗ്ലാദേശിനായി ബൗൾ ചെയ്ത നസും അഹ്മദും മുസ്തഫിസുർ റഹ്മാനും നാലു വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. പരമ്പരയിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബംഗ്ലാദേശ് 3-1ന് മുന്നിലാണ്. നാലാം ടി20 വെള്ളിയാഴ്ച നടക്കും.

Previous articleജോസ് ബട്ട്ലർ അവസാന ടെസ്റ്റിൽ തിരിച്ചെത്തും
Next articleറോബി ഫൗളർ ക്ലബ് വിട്ടു, ഈസ്റ്റ് ബംഗാൾ പരിശീലകനായി മുൻ റയൽ മാഡ്രിഡ് യുവ ടീം കോച്ച്