വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-നുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു

Newsroom

Picsart 25 09 10 10 08 10 174
Download the Fanport app now!
Appstore Badge
Google Play Badge 1


ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-നുള്ള 15 അംഗ ടീമിനെ ന്യൂസിലൻഡ് പ്രഖ്യാപിച്ചു. പരിചയസമ്പത്തും യുവത്വവും സമന്വയിപ്പിച്ചാണ് നിലവിലെ ടി20ഐ ലോക ചാമ്പ്യൻമാരായ ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിലെ ആറ് കളിക്കാർ ആദ്യമായാണ് 50 ഓവർ ലോകകപ്പിൽ കളിക്കുന്നത്.


തന്റെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിന ലോകകപ്പിൽ വൈറ്റ് ഫെർൺസിനെ നയിക്കുന്നത് ക്യാപ്റ്റൻ സോഫി ഡെവിൻ ആയിരിക്കും. മുതിർന്ന താരമായ സൂസി ബേറ്റ്‌സും തന്റെ അഞ്ചാമത്തെ ലോകകപ്പിനാണ് തയ്യാറെടുക്കുന്നത്. പേസർമാരായ ലിയ തഹുഹു (നാലാം തവണ), ഓൾറൗണ്ടർ അമേലിയ കെർ (മൂന്നാം തവണ) എന്നിവർ ടീമിന് കരുത്ത് നൽകുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച 22 വയസ്സുകാരി ഫ്ലോറ ഡെവൻഷെയർ, മറ്റ് മൂന്ന് പേർ എന്നിവരാണ് പുതുതായി ടീമിൽ ഇടം നേടിയത്.



നിലവിലെ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയക്കെതിരെ ഒക്ടോബർ ഒന്നിന് ഇൻഡോറിലാണ് വൈറ്റ് ഫെർൺസിന്റെ ആദ്യ മത്സരം.

New Zealand Squad: Sophie Devine (c), Suzie Bates, Eden Carson, Flora Devonshire, Izzy Gaze, Maddy Green, Brooke Halliday, Bree Illing, Polly Inglis, Bella James, Melie Kerr, Jess Kerr, Rosemary Mair, Georgia Plimmer, Lea Tahuhu