മൗണ്ട് മൗംഗനൂയിയിൽ ഒക്ടോബർ 1, 3, 4 തീയതികളിൽ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ കളിക്കില്ല. ഉദരസംബന്ധമായ ശസ്ത്രക്രിയയെ തുടർന്ന് പൂർണ്ണമായും സുഖം പ്രാപിക്കാത്തതിനാലാണ് ഓൾറൗണ്ടറായ സാന്റ്നറിനെ ഒഴിവാക്കിയത്. സാന്റ്നറിന് പകരം മൈക്കൽ ബ്രേസ്വെൽ 14 അംഗ ടീമിനെ നയിക്കും.
പരിക്കിൽ നിന്ന് മുക്തരായ പേസർമാരായ കൈൽ ജാമിസണും ബെൻ സിയേഴ്സും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
സീസണിലെ ആദ്യ ഹോം പരമ്പരയ്ക്ക് ഒരുങ്ങുന്ന കിവീസ് നിരയിൽ പരിക്കിന്റെ പിടിയിലാണ് പല പ്രമുഖ താരങ്ങളും. ലോക്കി ഫെർഗൂസൺ (ഹാംസ്ട്രിങ്), ആദം മിൽനെ (കാൽ) എന്നിവർക്ക് പുറമെ വിൽ ഓ’റൂർക്ക് (പുറം), ഗ്ലെൻ ഫിലിപ്സ് (കാല്), ഫിൻ അലൻ (കാൽ) എന്നിവരും പരിക്കിനെ തുടർന്ന് പുറത്താണ്. കെയ്ൻ വില്യംസൺ വ്യക്തിപരമായ കാരണങ്ങളാൽ ഈ പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ അടുത്ത പരമ്പരയിൽ അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.
ആദ്യ കുഞ്ഞിന്റെ ജനനത്തെ തുടർന്ന് സിംബാബ്‌വെ പര്യടനത്തിൽ നിന്ന് വിട്ടുനിന്ന ജാമിസണും, സൈഡ് ഇഞ്ചുറിയിൽ നിന്ന് മുക്തനായ സിയേഴ്സും പേസ് നിരയ്ക്ക് കരുത്തേകുമെന്നാണ് പ്രതീക്ഷ.
New Zealand T20I squad vs Australia
Michael Bracewell (capt), Mark Chapman, Devon Conway, Jacob Duffy, Zak Foulkes, Matt Henry, Bevon Jacobs, Kyle Jamieson, Daryl Mitchell, Rachin Ravindra, Tim Robinson, Ben Sears, Tim Seifert, Ish Sodhi